ആലപ്പുഴ :അരൂരിൽ വില്ലേജ് ഓഫീസിനു പുറകിലുള്ള ക്രോസ് റോഡിനരികിലെ വീട്ടിലെ കിണറ്റിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അരൂർ ക്യാപ്സുലേഷൻ & ഫാർമ കമ്പനിയിലെ ഓഫീസർ ക്വാളിറ്റി കൺട്രോളർ ആയ തിരുവല്ല സ്വദേശി മനോജ് കുമാർ ആണെന്നാണ് നിഗമനം. വെള്ളമുള്ള വീതികുറഞ്ഞ പൊക്കമില്ലാത്ത കിണറ്റിൽ തല കുത്തനെയാണ് മൃതദേഹം കാണുന്നത്. രാത്രി കാലു തെറ്റി വീണതാകാം എന്നാണ് പ്രാഥമിക നിഗമനം . രണ്ടു ദിവസത്തെ പഴക്കം കാണുന്നു. വാടകയ്ക്ക് താമസ സിക്കുന്ന വീട്ടിൽ രണ്ടു ദിവസത്തെ പത്രം വായിക്കപ്പെടാതെ കണ്ടിരുന്നു. അരൂർ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് വിശദമായ അന്വേഷണം നടത്തുകയാണ്