കാണാതായ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

 


 വയനാട്മാനന്തവാടി: പയ്യമ്പള്ളി മുദ്രമൂല തുടിയംപറമ്പിൽ ഷിജോ (37)നെ യാണ് അയൽവാസിയുടെ പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച  ബന്ധുക്കൾ മാനന്തവാടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. (ജനു. 23) രാത്രി 8 മണി മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഇന്ന് പറമ്പിലുണ്ടായിരുന്ന തൊഴിലാളികൾ കാൽ കഴുകാനായി കുളത്തിനരികെ ചെന്നപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് മാനന്തവാടി അഗ്നി സംരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പോലിസ് തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.


അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് എമർജൻസി സേവനവുമായി 👇

🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100

Post a Comment

Previous Post Next Post