ജീവന്‍ രക്ഷിക്കാനായില്ല; മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ പാമ്ബുകടിയേറ്റ വീട്ടമ്മ മരിച്ചു




കണ്ണൂർ  പാനൂര്‍ : മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കിടെ വിറക് ശേഖരി പാമ്ബുകടിയേറ്റ വീട്ടമ്മ മരിച്ചു. കടവത്തൂരിലെ കല്ലുവയല്‍ ചന്ദ്രി(50) ആണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 


മൃതദേഹം ഇന്ന് വൈകിട്ട് കടവത്തൂരിലെ വീട്ടില്‍ എത്തിച്ച്‌ സംസ്ക്കരിക്കും. 22നാണ് ചന്ദ്രിയുടെ ഇളയ മകള്‍ റിoനയുടെ വിവാഹം. വിവാഹത്തിന് അയല്‍വാസി വിറക് നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് ഇവരുടെ വീടിന് സമീപത്ത് കുറച്ചു കാലമായി കൂട്ടിയിട്ട വിറക് എടുക്കുന്നതിനിടെയാണ് പാമ്ബ് കടിയേറ്റത്.

ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചു. 


രാത്രി ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ത ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും ചന്ദ്രിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രവീന്ദ്രനാണ് ഭര്‍ത്താവ്. മക്കള്‍: രമിഷ, റിംഷി, റിംന .

Post a Comment

Previous Post Next Post