തിരുവല്ല | ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. മുത്തൂര്‍ ലക്ഷ്മി നിവാസില്‍ രാധാകൃഷ്ണന്‍്റെ മകന്‍ വിനീത് (കണ്ണന്‍-36) ആണ് മരിച്ചത്.
വിനീത് സഞ്ചരിച്ചിരുന്ന ബൈക്കിന്‍്റെ കണ്ണാടി ലോറിയില്‍ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് ലോറിക്കടിയില്‍പ്പെട്ടാണ് അപകടം.
എം സി റോഡില്‍ തിരുവല്ല രാമന്‍ചിറ ഭാഗത്ത് പുലര്‍ച്ചെ 12.30 ഓടെ ആണ് അപകടം ഉണ്ടായത്. മുത്തൂരില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് പോകയായിരുന്ന വിനീത് അതേ ദിശയില്‍ തന്നെ പോകയായിരുന്ന ലോറി മറികടക്കാന്‍ ശ്രമിക്കുമ്ബോഴാണ് അപകടം സംഭവിച്ചതെന്ന് തിരുവല്ല പേലീസ് പറഞ്ഞു.
ഗുരുതര പരുക്കേറ്റ വിനീതിനെ ആശുപത്രിയില്‍ എത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളില്‍ തകരാറിലായ വഴിവിളക്കുകള്‍ നന്നാക്കുന്ന കരാറുകാരന്‍്റെ കീഴില്‍ പണിയെടുക്കുന്ന ജോലിക്കാരനാണ് വിനീത്.