മലപ്പുറം വാഹനാപകടത്തില്‍ മരണം രണ്ടായി; മരിച്ചത് രാജാക്കാട് സ്വദേശി രഞ്ജിത്



മലപ്പുറം  പുതുപൊന്നാനിയിൽ ലോറിയും, എര്‍ട്ടിഗ കാറും കൂട്ടിയിടിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന രാജാക്കാട് തേക്കിന്‍കാനം പുറക്കാട്ട് രഞ്ജിത്(38) ആണ് മരിച്ചത്. രാജാക്കാട് ഗ്ലോബല്‍ ഗ്ലാസ് കട ഉടമയും, എസ്‌എന്‍ഡിപി യോഗം രാജാക്കാട് യൂണിയന്‍ യൂത്ത് മൂവ്മെന്റ് പ്രസിഡന്റുമായിരുന്നു. 

ശനിയാഴ്ച രാവിലെ പൊന്നാനിയില്‍ ഉണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഇടുക്കി മൂലമറ്റം സ്വദേശി ജോബേഷ് ആണ് അപകടദിവസംതന്നെ മരിച്ചത്. പരിക്കേറ്റ രാജകുമാരി സ്വദേശികളായി ലിബിന്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലും, രാജേഷ് (രാജാക്കാട് യൂണിയന്‍ യൂത്ത് മൂവ്മെന്‍്റ് കൗണ്‍സിലര്‍) എറണാകുളം ലിസി ആശുപത്രിയിലും വിനോദ് തൃശൂര്‍ അമല ആശുപത്രിയിലും ചികിത്സയിലാണ്.

Post a Comment

Previous Post Next Post