പത്തനംതിട്ട : കുമ്ബഴ ജംഗ്ഷനില്‍ ലോറി സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്ക്.
കുമ്ബഴ സ്വദേശിനി നീതു (24), മൈലപ്ര സ്വദേശിനി രേഷ്മ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പത്തനംതിട്ട ജനറല്‍ ആശുപതിയിലെത്തിച്ചു. കാലിന് പൊട്ടലേറ്റ നീതുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രേഷ്മ ആശുപത്രി വിട്ടു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. കുമ്ബഴയിലെ ജിമ്മില്‍ നിന്ന് മടങ്ങുകയായിരുന്നു ഇരുവരും. ഓടനാവട്ടം സ്വദേശിയുടെ ലോറി അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു