കൊച്ചി :സ്‌കൂട്ടര്‍ യാത്രക്കാരി ടോറസ് ലോറി കയറി മരിച്ചു. കൊച്ചി ഇരുമ്ബനത്താണ് അപകടം. തമിഴ്‌നാട് സ്വദേശി മേരി സുജിന്‍ ആണ് മരിച്ചത്.
റോഡില്‍ നിന്ന് തെന്നിമാറിയ സ്‌കൂട്ടര്‍ ലോറിക്ക് മുന്നിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങി.
സംഭവസ്ഥലത്തുവെച്ചുതന്നെ യുവതിയുടെ മരണം സംഭവിച്ചു.