കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികന് പരിക്ക്.

 



കോട്ടയം: നഗരമദ്ധ്യത്തിൽ ടിബി റോഡിൽ ഫെഡറൽ ബാങ്കിന് സമീപം കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്. കോട്ടയം ബസ് സ്റ്റാൻഡിലേയ്ക്കു പോകുകയായിരുന്ന ബസാണ് റോഡരികിലൂടെ നടന്ന കാൽ നടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാളെ നഗരത്തിലുണ്ടായിരുന്ന 108 ആംബുലൻസിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ആളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്നു ടിബി റോഡിൽ ഗതാഗത തടസ്സവും ഉണ്ടായി.


Post a Comment

Previous Post Next Post