കോഴിക്കോട്: മധ്യവയസ്കനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുലിവലത്തിൽ ആലിക്കുട്ടി (ചെറിയ ആലി–63) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് എളേറ്റിൽ തറോൽ ഞേളിക്കുന്നുമ്മൽ പൊതു കുളത്തിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പൊലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവർ സംഭവസ്ഥലത്തെത്തി.