കോഴിക്കോട്: കോഴിക്കോട് മൃതദേഹം കഴുത്തറുത്ത നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. കോഴിക്കോട് കായക്കൊടിയിലാണ് സംഭവം. ഈന്തുള്ളതറയില്‍ വണ്ണാന്റെപറമ്ബത്ത് ബാബുവിന്റെ (50) മൃതദേഹമാണ് വീടിനുള്ളില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ കിടപ്പുമുറിയിലാണ് കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അതേസമയം, കായക്കൊടിയില്‍ മധ്യവയസ്കന് കൊല്ലപ്പെട്ടതിന് പരിസരത്ത് അയല്‍വാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബാബുവിന്റെ അയല്‍വാസി രാജീവനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവന്റെ മൃതദേഹം കണ്ടെത്തിയത്.