ആലപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് റോഡിൽ വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങി ഒരാൾ മരിച്ചു




ആലപ്പുഴ: ദേശീയ പാതയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആലപ്പുഴ – അരൂർ ദേശീയ പാതയിലാണ് നടുക്കുന്ന അപകടം നടന്നത്. അച്ഛനും മകനും സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. പരസ്പരം കൂട്ടിയിടിച്ച് വീണ ബൈക്കുകൾക്ക് മുകളിലൂടെ ലോറി കയറിയിറങ്ങിയതോടെയാണ് ദുരിതത്തിന്‍റെ വ്യാപ്തി വർധിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അച്ഛൻ അരൂർ തൈക്കടവിൽ അശോകന്‍റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനൊപ്പം അപകടത്തിൽപ്പെട്ട മകൻ അനന്തുവിന്‍റെ പരിക്കും ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post