തൃശ്ശൂർ ചാവക്കാട്: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. എടക്കഴിയൂര്‍ കാജാ കന്പനിക്ക് പടിഞ്ഞാറ് പീടികത്ത് പരേതനായ ഹംസയുടെ മകന്‍ അലി(44) ആണ് മരിച്ചത്.
ദേശീയപാതയില്‍ എടക്കഴിയൂര്‍ കാജാ കന്പനിക്ക് സമീപം കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം. ശബരിമല തീര്‍ഥാടനം കഴിഞ്ഞ് വരികയായിരുന്ന രാമനാട്ടുകര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കാല്‍നട യാത്രക്കാരനായ അലിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അലി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു.