തൃശൂർ: വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ കാക്കാശേരി വീട്ടിൽ ഇട്ടൂപ്പിന്റെ ഭാര്യ താണ്ടകുട്ടിയെയാണ് (85) മരിച്ചത്. കുന്നംകുളം കീഴൂരിൽ വൈകിട്ട് 4.30ഓടെയാണ് സംഭവം. വൃദ്ധയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിൽ ആണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന്, സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.