മലപ്പുറം കൊണ്ടോട്ടിയിൽ നിന്നു കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി പുളിക്കൽ കൊട്ടപ്പുറം സ്വദേശി പട്ടേലത്ത് അലവിക്കുട്ടിയുടെ മകൻ സഫവാൻ (26) ആണ് മരിച്ചത്.
ജനുവരി 23ന് കോഴിക്കോട് കുന്നമംഗലം വർക്ക്ഷോപ്പിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങിയ യുവാവിനെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫറോക്ക് ചന്തക്കടവിൽ ചാലിയാർ തീരത്താണ് മയ്യിത്ത് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഒരാൾ പുഴയിൽ വീണു എന്ന വിവരത്തെ തുടർന്ന് ഈ ഭാഗത്ത് മീഞ്ചന്ത ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ ആരെയും കണ്ടെത്താനായില്ല. മയ്യിത്ത് കരക്കെത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു