കാസർകോട്: അമ്മയേയും മകളേയും
വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുണ്ടംകുഴി നീർക്കയയിലെ നാരായണി
(45), മകൾ ശ്രീനന്ദ (13) എന്നിവരെയാണ്
മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്
ചന്ദ്രൻ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ
തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽ
ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.
ടൂറിസ്റ്റ് ബസിൽ ജോലി ചെയ്ത് വരുന്ന
ചന്ദ്രൻ ഊട്ടിയിലേക്ക് യാത്ര
പോയപ്പോഴായിരുന്നു സംഭവം.
നാരായണിയെ തൂങ്ങിയ നിലയിലും മകളെ
വീടിനകത്ത് മരിച്ചുകിടക്കുന്ന
നിലയിലുമാണ് കണ്ടെത്തിയത്. വിഷം
ഉള്ളിൽ ചെന്നാണ് മരണമെന്ന്
സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.