തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകുളം എടവനക്കാട് കുഴുപ്പിള്ളി സ്വദേശി ഷിഹില്‍ (30) ആണ് മരിച്ചത്.
അപകടത്തില്‍ ഷിഹിലിന്റെ ഭാര്യ ജെസിലയ്ക്ക് (26) സാരമായി പരിക്കേറ്റു.
ജെസിലെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് എടവിലങ്ങ് കുഞ്ഞയിനിയില്‍ വെച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്നെ ബൈക്ക് ആദ്യം എതിരെ വന്ന ഓട്ടോ ടാക്‌സിയിലും പിന്നിട് മറ്റൊരു ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്.
നാട്ടുകാര്‍ ഉടനെ ഷിഹിലിനെ ചന്തപ്പുരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യവീട്ടിലേക്ക് വരുന്ന വഴിയാണ് ദമ്ബതികള്‍ അപകടത്തില്‍പ്പെട്ടത്.