ബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ അഴുത നദിയില്‍ മുങ്ങി മരിച്ചു : ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി



ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകന്‍ അഴുത നദിയില്‍ മുങ്ങി മരിച്ചു.ഒപ്പം ഉണ്ടായിരുന്ന ഒരാളെ കാണാതായി.

തിരുവനന്തപുരം ചെങ്കല്‍ചൂള സ്വദേശി അഭിലാഷ് (37) ആണ് മരിച്ചത്. ചെങ്കല്‍ചൂള സ്വദേശി കണ്ണനെയാണ് കാണാതായത്.


ഞായറാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ചെങ്കല്‍ചൂളയില്‍ നിന്നും എത്തിയ ഒമ്ബതാംഗ സംഘത്തില്‍ ഉള്‍പ്പെട്ട ആളായിരുന്നു അഭിലാഷ്. കുളിക്കുന്നതിനിടെ അഭിലാഷ് മുങ്ങിത്താഴുകയായിരുന്നു . കാണാതായ കണ്ണനായുള്ള തിരച്ചില്‍ വനം വകുപ്പ് ആരംഭിച്ചിട്ടുണ്ട്. അഭിലാഷിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ഗവണ്‍മെന്റ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post