കാസർകോട് ചരക്ക് ലോറിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു



 കാസർകോട്  ചെമ്മനാട്:  സ്‌കൂടറിലേക്ക് ചരക്ക് ലോറിയിടിച്ച്‌ മുന്‍ പ്രവാസി മരിച്ചു. ചെമ്മനാട് തലക്ലായി ഭജന മന്ദിരത്തിന് സമീപം തേജസ് നിലയത്തിലെ നടുവില്‍ വീട് കുഞ്ഞമ്ബു നായര്‍ (58) ആണ് മരിച്ചത്.

കെ എസ് ടി പി റോഡില്‍ ചെമ്മനാട് ജമാഅത് സ്‌കൂളിന് സമീപം വെള്ളിയാഴ്ച രാവിലെ ഒമ്ബത് മണിയോടെയാണ് അപകടം നടന്നത്.

കുഞ്ഞമ്ബു നായര്‍ സഞ്ചരിച്ച സ്‌കൂടറിലേക്ക് ചരക്ക് ലോറി പിന്നില്‍ നിന്ന് ഇടിക്കുകയായിരുന്നു. അപകടശേഷം സ്‌കൂടറില്‍ കുഞ്ഞമ്ബു നായരെ ലോറി അല്‍പ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്തിരുന്നു. ലോറി കയറിയിറങ്ങിയതിനാല്‍ ഗുരുതരമായി പരുക്കേറ്റ കുഞ്ഞമ്ബു നായര്‍ സംഭവ സ്ഥലത്തു തന്നെ മരണപ്പെട്ടു

.30 വര്‍ഷത്തോളമായി പ്രവാസിയായിരുന്ന കുഞ്ഞമ്ബു നായര്‍ നായര്‍ രണ്ട് വര്‍ഷം മുമ്ബാണ് നാട്ടില്‍ തന്നെ സ്ഥിര താമസമാക്കിയത്. മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

ഭാര്യ: ഓമന. മക്കള്‍: തേജസ്, കീര്‍ത്തിഷ. മരുമകന്‍: ശ്രീനാഥ്.സഹോദരങ്ങള്‍: ശാരദ, കമല, നാരായണി എന്ന ശോഭ, ശ്യാമള, ചന്ദ്രവല്ലി, രാഘവന്‍, ചന്തുനായര്‍, നാരായണന്‍.


Post a Comment

Previous Post Next Post