മലപ്പുറം എടപ്പാൾ: അയിലക്കാട് അത്താണി റോഡിൽ ബസും ബൈക്കും ഇടിച്ചുണ്ടായ വാഹനപകടത്തിൽ പതിനേഴ് കാരന് ദാരുണാന്ത്യം.
പൊന്നാനി സ്വദേശി പുതുവീട്ടിൽ ബാബുവിന്റെ മകൻ അബ്രാർ (17) ആണ് മരിച്ചത്. അബ്രാർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ബസിന് അടിയിൽ പെടുകയായിരുന്നു.
എടപ്പാൾ വെസ്റ്റേൺ കോളേജ്
പ്ലസ്ടു വിദ്യാർത്ഥിയാണ്.എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.