പാലക്കാട് കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയ പാതയില്‍ വേലിക്കാട് പത്താം മൈലില്‍ ബൈക്കും സ്ക്കൂട്ടറും കൂട്ടിയിടിച്ച് സ്ക്കൂട്ടര്‍ യാത്രക്കാരന്‍ വേലിക്കാട് മണലിപ്പൊറ്റ താന്നിക്കല്‍ വിജയന്‍(54) മരിച്ചു.
ഇന്നലെ ഉച്ചയോടെയാണ് അപകടം. ഗുരുതരമായി പെരിക്കേറ്റ വിജയനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. ഭാര്യ: സജിനി. മക്കള്‍: വിനിഷ, വിഷ്ണു. മൃതദേഹം പാലക്കാട് ജില്ലാ മോര്‍ച്ചറിയില്‍.