കെ എസ് ആര്‍ ടി സി ബസിടിച്ച്‌ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം, സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ച ഭര്‍ത്താവിന് പരിക്ക്



തിരുവനന്തപുരം: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച അദ്ധ്യാപിക കെ എസ് ആര്‍ ടി സി ബസിടിച്ച്‌ മരിച്ചു.

തിരുവനന്തപുരം കരമനയിലാണ് സംഭവം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. പുന്നമോട് ഗവ.ഹയര്‍ സെക്കന്ററി സ്കൂള്‍ മുന്‍ അദ്ധ്യാപികയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പാപ്പനങ്ങോട് ഡിപ്പോയിലെ കെ എസ് ആര്‍ ടി സി ബസാണ് ഇടിച്ചത്. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടറിനെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തലയിലൂടെ ബസ് കയറിയിറങ്ങിയ ലില്ലി സംഭവസ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. രവീന്ദ്രന്റെ നില ഗുരുതരമല്ല. റിട്ട. ഗ്രേഡ് എസ് ഐ ആണ് രവീന്ദ്രന്‍.

Post a Comment

Previous Post Next Post