ഗുരുവായൂരില്‍ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി

 




തൃശ്ശൂർ  ഗുരുവായൂർ 

കാസര്‍കോട് നിന്ന്ഒളിച്ചോടിയ കമിതാക്കളെ ഗുരുവായൂരിലെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 

കള്ളാറിലെ ഓട്ടോ ഡ്രൈവർ ഒക്ലാവിലെ കെ.എം.മുഹമ്മദ് ഷെരീഫ് (40), ആടകം പുലിക്കുഴിയിലെ സിന്ധു (36) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.


ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ഗ്യാലക്‌സി ഇന്‍ ലോഡ്ജിലെ മുറിയില്‍ ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതര മണിക്കാണ് ഇവര്‍ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ലോഡ്ജ് ജീവനക്കാര്‍ നോക്കിയപ്പോള്‍ ആണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ഈ മാസം ഏഴിന് ഇവരെ കാണുന്നില്ലെന്ന് കാണിച്ച് ബന്ധുക്കളുടെ പരാതിയില്‍ .രാജപുരം പോലീസ് കേസ്‌ എടുത്തിരുന്നു 


Post a Comment

Previous Post Next Post