തൃശ്ശൂർ പട്ടിക്കാട്. വഴുക്കുംപാറയിൽ കുതിരാൻ
തുരങ്കത്തിന് സമീപം അയ്യപ്പഭക്തർ
സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു.
വാഹനത്തിൽ ഉണ്ടായിരുന്ന മാരിമുത്തു (55),
നിഖിൽ ഹേമന്ത് (13), ഗുരുപ്രസാദ് (44)
തുടങ്ങിയവർക്ക് പരിക്കേറ്റിട്ടുണ്ട്.
മാരിമുത്തുവിന്റെ പരിക്ക് ഗുരുതരമാണ്.
ഇവരെ തൃശൂർ ജൂബിലി മിഷൻ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന്
രാവിലെ ആറരയോടെയാണ് അപകടം
സംഭവിച്ചത്.
തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ വെച്ച്
നിയന്ത്രണം വിട്ട കാർ റോഡരികിലെ
കോൺക്രീറ്റ് ബാരിയറിൽ
ഇടിക്കുകയായിരുന്നു. അപകടത്തിൽ
വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും
തകർന്നു.
ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298