കണ്ണൂര്‍: കണ്ണൂര്‍- ഇരിട്ടി റോഡിലെ മതുക്കോത്ത് നിയന്ത്രണം വിട്ട ബൈക് ഓടിക്കൊണ്ടിരിക്കുന്ന ബസിന് പിന്നിലിടിച്ച് കത്തി നശിച്ചു.
റോഡിലേക്ക് തെറിച്ചു വീണ വട്ടക്കുളം സ്വദേശിയായ ബൈക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി ഭാഗത്തേക്ക് പോകുന്ന ജയ്സണ്‍ ബസും വട്ടക്കുളം സ്വദേശി റിത്വിക്കിന്റെ ബൈകുമാണ് അപകടത്തില്‍പെട്ടത്.
ബസിന്റെ പുറകിലിടിച്ച ബൈകിന്റെ ടാങ്കിന് തീപിടിക്കുകയും ബൈക് കത്തി നശിക്കുകയുമായിരുന്നു. ബൈക് യാത്രക്കാരനായ റിത്വിക് ഓടി രക്ഷപ്പെട്ടതിനാല്‍ ജീവാപായത്തില്‍ നിന്നും രക്ഷപ്പെട്ടു. നിസാരപരിക്കേറ്റ യുവാവ് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സതേടി
.വ്യാഴാഴ്ച ഉചയ്ക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക് പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. ചക്കരക്കല്‍ പൊലീസും കണ്ണൂരില്‍ നിന്നും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഷോര്‍ട് സര്‍ക്യൂട് കാരണമാണ് ബൈകിന് തീപിടിച്ചതെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് ഈ റൂടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.