തൃശൂർ: തൃശൂർ പെരുമ്പിലാവ്: അക്കിക്കാവിൽ ബുള്ളറ്റും
ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ വിദ്യാർത്ഥി മരിച്ചു.
കോതച്ചിറ സ്വദേശി പുഷ്കോത്ത്
വീട്ടിൽ 21 വയസ്സുള്ള മനുവാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്തും
അയൽവാസിയുമായ കോതച്ചിറ
കറുപ്പത്ത് വീട്ടിൽ അനിൽകുമാറിന്റെ
മകൻ 19 വയസ്സുള്ള ആദർശിനെ
ഗുരുതര പരിക്കുകളോടെ തൃശ്ശൂരിലെ
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് മനു ബൈക്കിനു
പുറകിൽ ഇരിക്കുകയായിരുന്ന വെന്ന്
ദൃക്സാക്ഷികൾ പറഞ്ഞു. ഇന്ന് രാവിലെ
6.45 നാണ് അപകടമുണ്ടായത്.
കോതച്ചിറ ഭാഗത്തുനിന്നും ആക്കികാവ്
ഭാഗത്തേക്ക് വരികയായിരുന്ന ബുള്ളറ്റും
അക്കിക്കാവ് ഭാഗത്തുനിന്നും
പോവുകയായിരുന്ന ടോറസ്
ലോറിയുമാണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ പരിക്കേറ്റ ഇരുവരെയും
ആദ്യം പെരുമ്പിലാവ് അൻസാർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
മനു മരിച്ചിരുന്നു. ഗുരുതരമായി
പരിക്കേറ്റ ആദർശിനെ ആദ്യം
പെരുമ്പിലാവ് അൻസാർ
ആശുപത്രിയിലും പിന്നീട് തൃശൂരിലെ
സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അക്കിക്കാവ് സ്കൂളിലെ ഹയർ
സെക്കൻഡറി വിദ്യാർത്ഥിയായ
ആദർശിനെ വിനോദയാത്ര
പോകുന്നതിനായി സ്കൂളിൽ
എത്തിക്കാൻ വന്നതായിരുന്നു ഇരുവരും.
കുന്നംകുളം ജൂനിയർ എസ് ഐ
നിതിന്റെ നേതൃത്വത്തിലുള്ള പോലീസ്
സംഘം സ്ഥലത്തെത്തി മേൽ നടപടികൾ
സ്വീകരിച്ചു.