നിയന്ത്രണം നഷ്ടപ്പെട്ട പിക്‌അപ്പ് വാന്‍ തോട്ടിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരുക്ക്

 

ഇടുക്കി: ബാലഗ്രാം മാമൂട്ടില്‍ പിക്‌അപ്പ് വാന്‍ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരുക്ക്. കോഴിമല സ്വദേശികളായ യദു, പ്രിയേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ നിന്നും സമീപത്തെ തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ശവസംസ്‌കാര ചടങ്ങുള്‍ക്ക് ആവശ്യമായ സാധനങ്ങളുമായി എത്തിയ പിക്‌അപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്ന ഉടനെ ഓടികൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

പിക്‌അപ്പ് മറിഞ്ഞ മേഖലയില്‍ അപകടം പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതാനും മാസങ്ങള്‍ക്കിടെ ആറോളം വാഹനങ്ങള്‍ പ്രദേശത്ത് അപകടത്തില്‍ പെട്ടുവെന്നും ഇവര്‍ പറഞ്ഞു. നിര്‍മ്മാണത്തിലെ അപകാത മൂലം, വാഹനങ്ങള്‍ റോഡില്‍ നിന്നും തെന്നിമാറുന്നത് പതിവാണെന്നാണ് ആരോപണം.

Post a Comment

Previous Post Next Post