വയനാട് മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് ഇന്ന് രാവിലെ കടുവയിറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ പ്രദേശവാസിയായ സാലു പള്ളിപുറത്തിന് പരിക്കേറ്റു.ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാവിലെ 10 മണിയോടെ വീട്ടമ്മയായ നടുപ്പറമ്പിൽ ലിസി വാഴത്തോട്ടത്തിന് സമീപം കടുവയെ കണ്ടിരുന്നു തുടർന്ന് ആലക്കൽ ജോമോൻ്റെ വയലിലും കണ്ടതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് ആദ്യമായാണ് കടുവയുടെ സാന്നിദ്ധ്യം കാണപ്പെടുന്നത്. വനപാലകരും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ നടത്തുന്നു. പ്രദേശവാസികൾക്ക് വനം വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.