പാലക്കാട്∙ താരേക്കാടിൽ കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ ബസിനടിയിൽപ്പെട്ട് മരിച്ചു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൊട്ടേക്കാട് സ്വദേശിനി ഓമനയാണ് മരിച്ചത്. 53 വയസ്സ് ആയിരുന്നു ബൈക്കിൽ കാർ തട്ടി ഓമനയും ഭർത്താവും ബസിനടിയിലേക്ക് വീഴുകയായിരുന്നു. ഭര്‍ത്താവ് വയ്യപുരിയെ പരുക്കുകളോടെ ആശുപത്രിയിലാണ്.