കൊല്ലം ചെങ്കോട്ടപ്പാതയില്‍ തല അറ്റു പോയ നിലയില്‍ മൃതദേഹം കണ്ടെത്തി. ചെങ്കോട്ടപ്പാതയില്‍ വാളക്കോടിന് സമീപം റെയില്‍വേ ട്രാക്കിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ നിന്നും തല അറ്റുപോയ നിലയിലായിരുന്നു മൃതദേഹം. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പുനലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.