കാസര്‍കോട് സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മഞ്ചേശ്വരം മിയപദവിയില്‍ വെച്ചാണ് അപകടമുണ്ടായത്. . മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർഥികളുമായ അബി, പ്രതിഷ് ഷെട്ടി എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി അമിത്ത് ഗുരുതര പരിക്കുകളോടെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അപകടം
കന്നില്‍ സ്‌കൂളിലെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് ആണ് സ്‌കൂട്ടറില്‍ ഇടിച്ചത്.