കൊല്ലം പൂയപ്പള്ളി ജംഗ്ഷനടുത്താണ് സംഭവം.ടിപ്പര്‍ ലോറി ഇടിച്ചു മറിഞ്ഞത് കാറിന് മുകളിലേക്ക്. കാര്‍ യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഇന്ന് രാവിലെ 10 മണിയോടെ കൊല്ലം പൂയപ്പള്ളി ജംഗ്ഷനടുത്താണ് സംഭവം.
ലോറി വരുന്നത് നോക്കാതെ മെയിന്‍ റോഡിലേക്ക് കാര്‍ ഓടിച്ചു കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
പാറ കയറ്റി മൊട്ടക്കാവിലേക്കു പോയ ടിപ്പര്‍ ലോറി ഇട റോഡ് വഴി വന്ന കാറില്‍ ഇടിച്ചു മറിയുകയായിരുന്നു. അസീസിയ മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് വന്ന തേവലക്കര തച്ചീരഴിക്കത്ത് വീട്ടില്‍ തോമസ്, ഭാര്യ മോളി തോമസ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് ടിപ്പര്‍ മറിഞ്ഞത്. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ടിപ്പര്‍ ലോറി വരുന്നത് നോക്കാതെ മെയിന്‍ റോഡിലേക്ക് കാര്‍ ഓടിച്ചു കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കുണ്ടറയില്‍ നിന്നും ഫയര്‍ഫോഴ്സും, കണ്ണനല്ലൂരില്‍ നിന്നും പൊലീസും എത്തി ക്രെയിന്‍ ഉപയോഗിച്ച് ടിപ്പര്‍ ഉയര്‍ത്തിയതിനു ശേഷം ആണ് ഗതാഗതം പുന:സ്ഥാപിച്ചത്.