ട്രെയിൻ തട്ടി പേരശ്ശനൂർ സ്വദ്ദേശി മരിച്ചു



പട്ടാമ്പി കുറ്റിപ്പുറം പള്ളിപ്പുറം സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ തട്ടി പേരശ്ശനൂർ സ്വദ്ദേശി ബാലൻ മരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് ഏഴിന് തൂതപ്പുഴയുടെ പടിഞ്ഞാറ് ഭാഗത്താണ് സംഭവം. കോഴിക്കോട് നിന്ന് ഷൊർണ്ണൂരിലേക്ക് പോയ പാസഞ്ചർ വണ്ടിയാണ് ഇടിച്ചത്.മൃതദേഹം റെയിൽപാളത്തിൽ ചിതറിയ നിലയിലായിരുന്നു.

മൃതദേഹം നീക്കം ചെയ്യുന്നത് വരെ മംഗലാപുരം - ചെന്നൈ മെയിൽ രണ്ട് മണിക്കൂറോളം നിർത്തിയിട്ടു. തിരുവനന്തപുരത്തേക്കുള്ള എക്സ്പ്രസ് ട്രെയിൽ കുറ്റിപ്പുറത്തും പിടിച്ചിടേണ്ടി വന്നു.


വളാഞ്ചേരിയിൽ നിന്ന് പോലീസ് എത്തി ഏറെ പണിപ്പെട്ട് മൃതദേഹം നീക്കം ചെയ്താണ് ട്രെയിൻ സർവീസ് ആരംഭിച്ചത് 


Post a Comment

Previous Post Next Post