എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ നാവികന്‍ മരിച്ചു.
തിരുനല്‍വേലി സ്വദേശി പി ബാല സുബ്രഹ്മണ്യമാണ് മരിച്ചത്. രാത്രി 7.30 ന് ഫോര്‍ട്ടുകൊച്ചി കെ ബി ജേക്കബ് റോഡിലാണ് അപകടം ഉണ്ടായത്. അപകടം നടന്നയുടന്‍ ഡ്രൈവറും മറ്റു ജീവനക്കാരും ഓടി രക്ഷപ്പെട്ടു. ഫോര്‍ട്ടുകൊച്ചി ദ്രോണാചാര്യയിലെ പെറ്റി ഓഫീസറാണ് 27കാരനായ സുബ്രഹ്മണ്യന്‍.