തൃശ്ശൂർ പെരുമ്പിലാവ് : പട്ടാമ്പി റോഡിൽ ബസ്സും സ്കൂട്ടിയും കൂട്ടിയിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ചങ്ങരംകുളം ഒതളൂർ സ്വദേശിനിയായ തെക്കേപ്പാട്ട് പുതുവീട്ടിൽ സതീദേവിക്കാണ് പരിക്കേറ്റത്
ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് അപകടം നടന്നത് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്റ്റാണ് പഴയ ചന്ത റോഡിൽ നിന്നും പട്ടാമ്പി റോഡിലേക്ക് കടന്ന സ്കൂട്ടിയിൽ ഇടിച്ചത് .
പരിക്കേറ്റ യുവതിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി.