തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത കൊമ്പഴയിൽ
നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിക്ക്
പുറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച്
ഡ്രൈവർമരിച്ചു. തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ വർഗീസ് മകൻ ക്രിസ്റ്റഫർ (45) ആണ
മരിച്ചത്. രാത്രി 12.05ന് തൃശ്ശൂർ
ഭാഗത്തേക്കുള്ള പാതയിലാണ് അപകടം
ഉണ്ടായത്. കണ്ടെയ്നർ ലോറി കേടായതിന്
തുടർന്ന് ഫാസ്റ്റ് ട്രാക്കിൽ
നിർത്തിയിട്ടിരിക്കുകയായിരുന്നു. മഹാരാഷ്ട്ര
രജിസ്ട്രേഷനിൽ ഉള്ളതാണ് ലോറി. ഈ
വാഹനം ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന
ക്രിസ്റ്റഫറിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാണ്
അപകടത്തിന് കാരണമായത്. അപകടത്തെ
തുടർന്ന് തൽക്ഷണം മരണപ്പെട്ട
ക്രിസ്റ്റഫറിനെ ഫയർഫോഴ്സ് എത്തിയാണ്
പുറത്തെടുത്തത്.
കേടായ വാഹനങ്ങൾ ദേശീയപാതയിൽ
തന്നെ നിർത്തിയിടുന്നത് മുൻപും
അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.
വാഹനത്തിൻറെ പാർക്കിംഗ് സൈറ്റുകൾ
പ്രവർത്തിപ്പിക്കാത്തതും, അപകട
മുന്നറിയിപ്പ് ബോർഡുകൾ
സ്ഥാപിക്കാത്തതും ഇത്തരം
അപകടങ്ങൾക്ക് കാരണമാകാറുണ്ട്.
കേടായ വാഹനങ്ങൾ ദേശീയപാതയിൽ
നിന്നും അടിയന്തരമായി നീക്കം
ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങൾ
ദേശീയപാത അധികൃതർ
സ്വീകരിക്കണമെന്ന് നാട്ടുകാർ
ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ഇതിന്
കൃത്യമായ നടപടി ഉണ്ടാകാത്തതാണ്
ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്
.ആക്‌സിഡന്റ് റെസ്ക്യൂ 24×7
എമർജൻസി ആംബുലൻസ് സർവീസ് പട്ടിക്കാട് 8289876298