പാലാ: മൂന്നാനിയിൽ കോടതിക്ക് സമീപം കാർ നിയന്ത്രണം വിട്ട് കാർ സമീപത്തെ ഹോട്ടലിലേക്ക് ഇടിച്ച് കയറി.
അപകടത്തിൽ കാർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കോട്ടയം മറിയപ്പള്ളി സ്വദേശി കെ.എസ്. എബ്രഹാമിന്റെ കാർ ആണ് അപകടത്തിൽ പെട്ടത്. മറ്റൊരു കാറിനെ മറികടക്കുമ്പോൾ നിയന്ത്രണം വിട്ട് ഹോട്ടലിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഹോട്ടൽ ഉടമയുടെ കാറും ഹോട്ടലിന്റെ മതിലും തകർന്നു.