കോട്ടയം വൈക്കം കല്ലറയിൽ
നിയന്ത്രണം വിട്ട ടാങ്കർ ലോറി
ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്
ഒരാൾ മരിച്ചു. മൂന്ന് പേർക്കു പരിക്ക്. ഇന്ന്
വൈകിട്ട് ഏഴരയോടെ കല്ലറ
കുരിശുപള്ളിക്കു സമീപമായിരുന്നു
അപകടമുണ്ടായത്.
ഏറ്റുമാനൂർ ഭാഗത്തു നിന്നും
കല്ലറയിലേയ്ക്കു
പോകുകയായിരുന്നു
ഓട്ടോറിക്ഷയിൽ നിയന്ത്രണംവിട്ട
കുടിവെള്ള ടാങ്കർ ലോറി
ഇടിക്കുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ്
പരിക്കേറ്റവരെ കോട്ടയം
മെഡിക്കൽ കോളേജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിവരമറിയിച്ചതിനെ തുടർന്ന്
കോട്ടയം അഗ്നിരക്ഷാസേനാ
യൂണിറ്റ് സംഘം
സ്ഥലത്തെത്തിയിട്ടുണ്ട്.
മരിച്ചയാളെയും പരിക്കേറ്റവരെയും
ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.