തൃശ്ശൂര്‍: കരുപ്പടന്നയില്‍ അമിത വേഗതയില്‍ എത്തിയ പിക്കപ്പ് വാന്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. റോഡ് സൈഡില്‍ നിന്ന ആറോളം പേര്‍ക്കാണ് പരിക്കേറ്റത്.
സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകളും വാന്‍ ഇടിച്ചു തെറിപ്പിച്ചു. ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവറെ ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയില്‍ എടുത്തു.