ഹരിപ്പാട്: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മേൽപ്പാടം പനക്കൽ പറമ്പിൽ അരുൺ കുമാർ (44) ആണ് മരിച്ചത്. മേൽപ്പാടം മാടൻ കുന്ന് ക്ഷേത്രത്തിനു സമീപം വെച്ച് ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ആണ് അപകടം നടന്നത്. സഹോദരന്റെ മകളെ സ്കൂളിൽ നിന്നു വിളിച്ചു കൊണ്ടു വരുമ്പോൾ ആണ് സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുൺകുമാറിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടി നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ സൗമ്യ, മക്കൾ ആരോമൽ ആരതി. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.