മലപ്പുറം കുറ്റിപ്പുറം : മൂടാലിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്. മൂടാൽ കെഎസ്ഡിസി ക്ക് സമീപം പെട്രോൾ പമ്പിന് മുൻ വശത്താണ് അപകടമുണ്ടായത്, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ബൈക്കും വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രക്കാരനായ കുറ്റിപ്പും ചെമ്പിക്കൽ സ്വദേശി സിദ്ദിഖിനെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് നാഷണൽ ഹൈവേ യിൽ ഭാഗിക ഗതാഗത തടസ്സം നേരിട്ടു കുറ്റിപ്പുറം പോലീസ് മേൽനടപടികൾ സ്വീകരിച്ചു