വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞാര്‍ വാഗമണ്‍ റൂട്ടില്‍ കൂവപ്പള്ളിക്ക് സമീപത്താണ് അപകടം നടന്നത്.
കൂവപ്പള്ളി എസ് വളവിന് സമീപം നിയന്ത്രണം തെറ്റിയ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് നിന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പോസ്റ്റില്‍ ഇടിച്ച് നിന്നില്ലായിരുന്നെങ്കില്‍ 50 അടി താഴ്ചയിലേക്ക് മറിയുമായിരുന്നു.
തമിഴ്‌നാട് സന്ദര്‍ശിച്ച് മടങ്ങിയ പെരുമ്ബാവൂര്‍ ഭാഗത്തുള്ള അങ്കണവാടി ജീവനക്കാരും കുടുംബാംഗങ്ങളുമാണ് ബസില്‍ ഉണ്ടായിരുന്നത്. തൊടുപുഴ, മൂലമറ്റം എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റ അഞ്ചുപേരെയും തൊടുപുഴയിലെയും മൂലമറ്റത്തെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.