കോഴിക്കോട് നാദാപുരം: നാദാപുരത്ത് കക്കാം വെള്ളിയിൽ തീ പിടിത്തം. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ചെരുപ്പ് ഗോഡൗണിനാണ് തീപിടിച്ചത്. താഴത്തെ നിലയിൽ കടയും ഒന്നാം നിലയിൽ ഗോഡൗണുമായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഫയർഫോസെത്തിയാണ് തീയണച്ചത്.
നെയിം ബോർഡിൽ ലൈറ്റ് പിടിപ്പിക്കുന്നതിനിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് സംശയിക്കുന്നത്. ഷോർട്ട് സർക്യൂട്ടിലൂടെയുണ്ടായ തീ റൂമിന്
പുറത്തിട്ട സോഫയിലേക്കും ഇത്
അവിടെ കൂട്ടിയിട്ട മാലിന്യത്തിലേക്കും
ശേഷം റൂമിനുള്ളിലേക്കും പടർന്നു
പിടിക്കുകയായിരുന്നെന്നാണ്
സംശയിക്കുന്നത്.