തൃശ്ശൂർ തൃപ്രയാർ: പോളി ജംഗ്ഷനുസമീപം
കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന്
നിയന്ത്രണം വിട്ട് മറ്റൊരു
വാഹനത്തിൽ ഇടിച്ച് കാർ
യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്.
വലപ്പാട് സ്വദേശി വെന്നിക്കൽ വീട്ടിൽ
അറുമുഖൻ, ഭാര്യ പ്രഭാവതി
എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ തൃപ്രയാർ ആക്ടസ്
പ്രവർത്തകർ വലപ്പാട് ദയ
എമർജൻസി കെയർ സെന്ററിൽ
പ്രവേശിപ്പിച്ചു.