മാന്നാര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്കു പരിക്കേറ്റു. ചെന്നിത്തല തൃപെരൂന്തറ തേവര്‍കടവില്‍ അര്‍ജുന്‍, ചെന്നിത്തല കൊച്ചാലുംമൂട് വീട്ടില്‍ നിര്‍മല എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി കോയിക്കല്‍ ജംഗ്ഷനു സമീപം എതിര്‍ ദിശകളില്‍നിന്നു വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിര്‍മലയുടെ നില അതീവ ഗുരുതരമാണ്. നിര്‍മല പരുമല സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരിക്കേറ്റ അര്‍ജുനും പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.