ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് പരിക്ക്



 ഏറ്റുമാനൂര്‍: പട്ടിത്താനം -മണര്‍കാട് ബൈപാസ് റോഡില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ദമ്ബതികള്‍ക്ക് പരിക്ക്.

കോണിക്കല്‍ ജംഗ്ഷനും കെഎന്‍ബി ഓഡിറ്റോറിയത്തിനുമിടയില്‍ ഇന്നലെ ഉച്ചക്ക് 12നായിരുന്നു അപകടം. പരിക്കേറ്റ ദമ്ബതികള്‍ കാര്‍ യാത്രക്കാരാണ്. 

ഭര്‍ത്താവാണ് വാഹനം ഓടിച്ചിരുന്നത്. സീറ്റുബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ ഇദ്ദേഹത്തിന് കാര്യമായ പരിക്കേറ്റില്ല. മുന്‍ സീറ്റിലിരുന്ന ഭാര്യയുടെ തല കാറിന്‍റെ ചില്ലില്‍ ഇടിച്ചാണ് പരിക്കേറ്റത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്‍റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. 

ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post