കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം: ബൈക്ക് യാത്രികന് പരുക്കേറ്റു



കൊച്ചി: കേബിള്‍ കഴുത്തില്‍ കുരുങ്ങി വീണ്ടും അപകടം. ഇരുചക്ര വാഹന യാത്രക്കാരന്റെ കഴുത്തിലാണ് കേബിള്‍ കുരുങ്ങി അപകടമുണ്ടായത്. കളമശേരി തേവയ്ക്കല്‍ മണലിമുക്ക് റോഡില്‍ പൊന്നാകുടം അമ്പലത്തിനടുത്തു വച്ചാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ അപകടമുണ്ടായത്. പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു.

Post a Comment

Previous Post Next Post