എകരൂലിൽ വിദ്യാർത്ഥിനി വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ




ഉണ്ണികുളം: എകരൂലിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തെങ്ങിൻ കുന്നുമ്മൽ അർച്ചനയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. അയൽവാസികൾ തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയപ്പോഴേക്കും കത്തിക്കരിഞ്ഞിരുന്നു. പ്രസാദിന്റെയും സചിത്രയുടേയും മകളാണ്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. റൂറൽ ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ഐ പി എസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ബാലുശ്ശേരി പൊലീസ് കേസെടുത്ത്

അന്വേഷണം ആരംഭിച്ചു. മൃതദേഹം

പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട്

മെഡിക്കൽ കോളേജ്

മോർച്ചറിയിലേക്കു മാറ്റി.


ബാലുശ്ശേരി അച്ഛന്റെ വീട്ടിൽ നിന്നും

പുസ്തകം എടുക്കാനെന്ന് പറഞ്ഞ്

വീട്ടിലേക്ക് പോയ അർച്ചനയെ പിന്നീട്

കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ.

സംഭവത്തിന്റെ ഞെട്ടലിലാണ്

എകരൂലിലെ നാട്ടുകാർ. ഇന്ന്

രാവിലെയാണ് നന്മണ്ട ഹയർ

സെക്കൻഡറി സ്കൂളിലെ പത്താം

ക്ലാസ് വിദ്യാർഥിനിയായ അർച്ചനയെ

പൊള്ളലേറ്റ് മരിച്ച നിലയിൽ

കണ്ടെത്തിയത്.

എന്നത്തേയും പോലെ രാവിലെ ആറ്

മണിക്ക് നാല് മക്കളെയും അച്ഛന്റെ

വീട്ടിലാക്കിയാണ് അർച്ചനയുടെ അമ്മ

സചിത്ര ജോലിക്കായി മിംസ്

ഹോസ്പിറ്റലിലേക്ക് പോയത്.

സാധാരണ അച്ഛന്റെ വീട്ടിൽ നിന്നാണ്

നാല് പേരും പഠിക്കാനായി പോകുന്നത്.

എന്നാൽ ഇന്ന് ഒരു പുസ്തകം

എടുക്കാനുണ്ടെന്ന് പറഞ്ഞ് അർച്ചന

സ്വന്തം വീട്ടിലേക്ക്

തിരിച്ചുവരികയായിരുന്നു.

ലൈഫ് ഭവന  പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ പണി പൂർത്തിയാകാത്തതിനാൽ  ഷീറ്റ്  കൊണ്ട് മറിച്ച വീട്ടിലാണ് ഈ കുടുംബം

താമസിക്കുന്നത്. വഴിയാത്രക്കാരൻ

വീട്ടിൽ നിന്നും പുക ഉയരുന്നത് കണ്ട്

ഒച്ചവച്ചതിനെത്തുടർന്ന്

അടുത്തുണ്ടായിരുന്ന തൊഴിലുറപ്പ്

തൊഴിലാളികൾ ഓടികൂടുകയുമായിരുന്നു 


Post a Comment

Previous Post Next Post