നടാല്‍ റെയില്‍വേ ഗേറ്റില്‍ ട്രെയിന്‍ തട്ടി തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു



 കണ്ണൂർ  തലശേരി: നടാല്‍ റെയില്‍വെ ഗേറ്റിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ എടക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

മണ്‍പാത്ര വില്‍പനക്കാരനായ തൃശൂര്‍ കിളിനിക്കടവ് സ്വദേശി പരമേശ്വരനാണ് (40) മരിച്ചത്. 

ഇന്ന് രാവിലെ ഏഴു മണിയോടെ ഇതു വഴി കടന്നുപോയ കണ്ണൂര്‍ - കോയമ്ബത്തൂര്‍ ഫാസ്റ്റ് പാസഞ്ചറാണ് പരമേശ്വരനെ ഇടിച്ചു തെറിപിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കാട് പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post