ഇടുക്കി കുമളി - മേരികുളം റോഡിൽ
പുല്ലുമേടിനു സമീപം കെഎസ്ആർടിസി
ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞു.
ശനിയാഴ്ച്ച വൈകിട്ട് 4.45
ഓടെയായിരുന്നു അപകടം. ബസിൽ
ഗർഭിണിയായ സ്ത്രീയടക്കം 18
യാത്രക്കാർ ഉണ്ടായിരുന്നതായിട്ടാണ്
പ്രാഥമിക വിവരം.
യാത്രക്കാർ നിസാര പരുക്കുകളോടെ
രക്ഷപെട്ടു. പരുക്കേറ്റവരെ കട്ടപ്പനയിലെ
സ്വാകാര്യ ആശുപത്രിയിലേക്ക്
മാറ്റിയിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ്
റോഡിനു സമീപത്തെ താഴ്ച്ചയിലേക്ക്
ഓടിയിറങ്ങുകയായിരുന്നു.
പുരയിടത്തിലെ കാപ്പി ചെടികളിൽ ഇടിച്ച്
ബസ് നിന്നതിനാൽ വലിയ ദുരന്തം
ഒഴിവായി. ഓടിയെത്തിയ നാട്ടുകാരാണ്
രക്ഷാ പ്രവർത്തനത്തിനു നേതൃത്വം
നൽകിയത്.