ബൈ​ക്ക് ക​ലു​ങ്കി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ണ് യാ​ത്ര​ക്കാ​ര​ന് ദാരുണാന്ത്യം



ക​ല്ലൂ​ർ: ബൈ​ക്ക് ക​ലു​ങ്കി​ലി​ടി​ച്ച് തെ​റി​ച്ചു​ വീ​ണ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ല്ലൂ​ർ പു​ളി​ക്ക​ത്ത​റ മോ​ഹ​ന​ന്‍റെ മ​ക​ൻ ദീ​പു(20)​വാ​ണ് മ​രി​ച്ച​ത്. കാ​വ​ല്ലൂ​രി​ൽ ഇ​ന്ന​ലെ വൈ​കീ​ട്ട് 8.30 നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പാ​ട​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ദീ​പു​വി​നെ നാ​ട്ടു​കാ​ർ ഉടൻ തന്നെ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

Post a Comment

Previous Post Next Post